എന്നില്‍ നഷ്ടപ്പെട്ടത്.
കവിത: ജിജിന. കെ, പ്ലസ് ടു സയന്‍സ് എ ബാച്ച്
എന്താണ് ആദ്യം വറ്റിവരണ്ടത്?
വരണ്ടുണങ്ങിയ ഓര്‍മ്മകളെ ഞാന്‍ ചികഞ്ഞു തുടങ്ങി.
ഞാന്‍ കല്ലെറിഞ്ഞു കളിച്ച കുളമാണോ? അതോ -
എന്റെ ബാല്യത്തിനു തുണയായ പുളിമാവിന് തണലോ?
കണ്ണുനീര് വറ്റിയ അമ്മയുടെ വരണ്ട കണ്ണുകളോട്
ചോദിക്കാന്‍ ഭയം തോന്നിയെനിക്ക്.
ലഹരി തുഴഞ്ഞു വരുന്ന
അച്ഛന്റെ വയറുമാത്രം നിറഞ്ഞു നിന്നു.
തെറിവിളികള്‍, വിശപ്പ് ....
മറ്റൊന്നും ഓര്‍മ്മയിലില്ല
വിണ്ട കല്‍ഭിത്തികളിലൂടെ പടര്‍ന്നു
അമ്മയുടെയും എന്റെയും ജീവനുമേല്‍
അവ നിഴലുകളായി
ഇന്ന്
താറിട്ട നാട്ടുറോഡിലൂടെ വരുമ്പോള്‍
ഞാന്‍ കണ്ട അശരണയായ വൃദ്ധ,
പിഞ്ചു ശരീരത്തിനുമേല്‍ ആര്‍ത്തിയോടെ ചിറി
നുണഞ്ഞിരിക്കുന്ന പട്ടികള്‍ ....
ഒന്നിനെയും ഞാന്‍ നോക്കിയില്ല.
ഫുട്ബോള്‍ മാച്ച് തുടങ്ങാന്‍ നേരമായി.
വരണ്ടുണങ്ങിയ പാടത്തെത്തിയപ്പോള്‍
ഉത്തരം കിട്ടിയ മനസ്സ് ഉള്ളില്‍ മന്ത്രിച്ചു,
വറ്റി വരണ്ടത് നിന്റെ മനുഷ്യത്വമത്രേ
കരിഞ്ഞുണങ്ങിയത് ലോകത്തിന്റെ മാനവികതയും.
11 comments:
ജീവിതത്തില്‍ നഷ്ടങ്ങളുടെ കണക്കെടുപ്പില്‍ തിരിച്ചറിവുകളെത്തുമ്പോള് വരണ്ടുണങ്ങിയ മനസ്സു ബാക്കിവെയ്ക്കാതെ നിറവാർന്ന സ്വപ്നങ്ങളോടെ എതിരേല്ക്കാന് വാക്കുകള്‍ തുണയാകട്ടെ
nannayi..
ishtayi
Thank you for utilizing the space of blog as the part of the EDUCATION. Thanks for the hands behind it
nannaayi.
keep writing.
ഭാവുകങ്ങൾ
kavitha nannayi.. iniyum nalla kavithakalkkayi kathirikkunnu.
ഭാവുകങ്ങള്‍ ..
ഇനിയും എഴുതുക .
ടി.സി.വി.സതീശന്
i felt this pain in my college periods................ashamsakal..suresh,vellachal
നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും എഴുതുക. ഈ എഴുത്തിന്റെ മാസ്മരീകത വശ്യ സുന്ദരമാണ്
wat to say...i dono...i miss those dayz sadly... :(
very good keep it up..................
Post a Comment