Wednesday, August 18, 2010
വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ ചിന്തകളില്‍
മാനവ വംശത്തിനു മേല്‍ യുദ്ധം വരുത്തിവെച്ച ഭീകര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കിയും യുദ്ധത്തിനെതിരായ മനോഭാവം ശക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും പയ്യന്നൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിരോഷിമാ ദിനവും നാഗസാക്കി ദിനവും അനുസ്മരിച്ചു.
സ്കൂളിലെ മുഴുവന്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളും യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ തയ്യാറാക്കി. പോസ്റ്ററുകളുടെ പ്രദര്‍ശനം ഹിരോഷിമാ ദിനത്തിന് സ്കൂള്‍ ഹാളില്‍ ഒരുക്കി. പോസ്റര്‍ പ്രദര്‍ശനം ശ്രീ അക്ബര്‍ കക്കട്ടില്‍, യു. കെ. കുമാരന്‍. ശത്രുഘ്നന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യുദ്ധ വിരുദ്ധ ചലച്ചിത്രമായ നൈറ്റ് & ഫോഗ് ( ഹിറ്റ്ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന, മനുഷ്യ മനസ്സിന് ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൊടും ക്രൂരതകളുടെ മുഖം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി ) ശനിയാഴ്ച പ്രദര്‍ശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ സമാധാന സന്ദേശമായ സുഡാക്കോ കൊറ്റികള്‍ കുട്ടികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സമര്‍പ്പിച്ചു.
ചടങ്ങില്‍ പ്രിസിപ്പാള്‍ രാജേഷ് കുമാര്‍, ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
യുദ്ധവിരുദ്ധ പരിപാടികള്‍ക്ക് അശോകന്‍ മാസ്റ്റര്‍, അനില്‍കുമാര്‍ മാസ്റര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
ലേബലുകള്‍:
വാര്‍ത്ത,
റിപ്പോര്‍ട്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment