Sunday, August 22, 2010
ചലച്ചിത്രോത്സവം
ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവം ശ്രദ്ധേയമായി. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളുടെ പഠന മേഖലയില്‍ പ്രധാനപ്പെട്ട ഒന്നായ, ദൃശ്യമാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ആഗസ്ത് 13 , 14 തീയ്യതികളില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പങ്കെടുപ്പിച്ചത്. ചലച്ചിത്രത്തിന്റെ സാങ്കേതികവും സൌന്ദര്യാത്മകവുമായ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തിരക്കഥകള്‍ പരിചയപ്പെടല്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.ഫീച്ചര്‍ / ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
സത്യജിത്ത് റായി യുടെ 'പാഥേര്‍ പാഞ്ചലി', എം. എ. റഹ്മാന്റെ 'ബഷീര്‍ ദ മാന്‍', ചാപ്ലിന്റെ 'ദ കിഡ് ', എം. ആര്‍. ശശിധരന്റെ ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ശബ്ദങ്ങള്‍', അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ് ', ലാല്‍ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ചകള്‍' ( രണ്ടും 'കേരള കഫെ' എന്ന സിനിമയിലേത് ) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
ലേബലുകള്‍:
വാര്‍ത്ത,
സിനിമ.,
റിപ്പോര്‍ട്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment