ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്നാഘോഷ പരിപാടികള്‍ ഇക്കൊല്ലവും അതിഗംഭീരമായി തന്നെ നടന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും സജീവമായി പരിപാടികളില്‍ പങ്കെടുത്തു.
ഓണപ്പൂക്കള മത്സരം രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ചു. സ്കൂളിലെ മുഴുവന്‍ ക്ലാസുകളും ആവേശത്തോടെ ഏറ്റെടുത്ത പൂക്കള മത്സരത്തില്‍, പൂക്കളുടെ വൈവിധ്യം കൊണ്ടും നാടന്‍പൂക്കളുടെ സമൃദ്ധി കൊണ്ടും കാണികളുടെ കണ്ണും മനസ്സും കവര്‍ന്ന പ്ലസ് ടു സയന്‍സ് ബി ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പ്ലസ് ടു സയന്‍സ് എ ബാച്ചിനാണ് രണ്ടാം സ്ഥാനം. ഇരു ക്ലാസ്സുകളും പച്ചക്കറികള്‍ കൊണ്ടും തേങ്ങ കൊണ്ടും ഒരുക്കിയ പൂക്കളങ്ങള്‍ കാണികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
പൂക്കള മത്സരത്തിനു ശേഷം നടന്ന ഓണപ്പാട്ട് മത്സരം പാട്ടുകളുടെ വൈവിധ്യം കൊണ്ടും സംഘാടനം കൊണ്ടും കുറ്റമറ്റതായി. മുഴുവന്‍ ക്ലാസുകളും വാശിയോടെ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തില്‍ പ്ലസ് വണ്‍ സയന്‍സ് എ ബാച്ച് ഒന്നാം സ്ഥാനവും പ്ലസ് ടു സയന്‍സ് ബി ബാച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന യു. പി. വിഭാഗം കുട്ടികള്‍ക്കുള്ള ബലൂണ്‍ പൊട്ടിക്കല്‍ ആവേശവും കൌതുകവും വിതറി.
ഒനാഘോഷത്തിലെ അവിസ്മരണീയ ഇനമായിരുന്നു ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികളുടെ കമ്പവലി മത്സരം. ആവേശം വാരിവിതറിയ, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫൈനല്‍ റൌണ്ടില്‍ പ്ലസ് വണ്‍ കൊമേര്‍സ് വിദ്യാര്‍ത്ഥിനികള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസിനെ 3 : 2 നു കീഴടക്കി ഒന്നാം സ്ഥാനം നേടി.
തുടര്‍ന്ന് നടന്ന യു. പി, ഹൈസ്കൂള്‍ വിഭാഗം കസേരക്കളിയും കുട്ടികളെ ആവേശഭരിതരാക്കി.
ഓണാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അധ്യാപകരുടെയും പി. ടി. എ യുടെയും വകയായി പാല്‍പ്പായസം തയ്യാറാക്കി വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനം സ്കൂള്‍ ഹെഡ്മിസ്സ്ട്രസ് ജയശ്രീ ടീച്ചര്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ രാജേഷ് കുമാര്‍ സാര്‍, സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
No comments:
Post a Comment