പയ്യന്നൂര്‍ ഗവ, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കായികമേള ഒക്ടോബര്‍ 13 ന് നടന്നു. പയ്യന്നൂര്‍ നഗരസഭാ
ചെയര്പെര്സണ്ശ്രീമതി. കെ.വി,. ലളിത കായികമേള ഉത്ഘാടനം ചെയ്യുകയും കായികക
താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര് ശശി മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് കെ. പ്രകാശന് എന്നിവര്‍ കായികമേളയ്ക്ക് ആശംസകള്‍ നേര്‍ന്നു. വൈകുന്നേരം വരെ നീണ്ടുനിന്ന കായികമേളയില്‍ കുട്ടികള്‍ വാശിയോടെ മത്സര ഇനങ്ങളില്‍ പങ്കെടുത്തു.
Friday, November 7, 2014
Thursday, November 6, 2014
വായനാക്കുറിപ്പുകളുടെ അവതരണവും ലൈബ്രറി കാര്‍ഡിന്റെ വിതരണവും
തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന എന്റെ ഗ്രന്ഥാലയം എന്റെ വിദ്യാലയം പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ ഗവ, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടപ്പിലാക്കുന്ന വയനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ തെരഞ്ഞെടുത്ത വായനാക്കുറിപ്പുകളുടെ അവതരണവും ലൈബ്രറി കാര്‍ഡിന്റെ വിതരണവും നടന്നു. വായന പുതിയ കാലഘട്ടത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ വൈക്കത്ത് നാരായണന് മാസ്റ്റര്‍ കുട്ടികളോട് പറഞ്ഞു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ശിവകുമാര്‍, പയ്യന്നൂര്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് മോഹനന്, പി പ്രേമചന്ദ്രന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ വായനക്കുറിപ്പുകള്‍ അവതരിപ്പിച്ചു.
കുങ്ങ്ഫൂ പരിശീലനം സമാപിച്ചു
പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിവരുന്ന കുങ്ങ്ഫൂ പരിശീലനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ കുങ്ങ്ഫൂ പ്രദര്‍ശനം നടത്തി. ചടങ്ങില്‍ മുന്‍ നഗരസഭാ അധ്യക്ഷന്‍ ജി ഡി മാസ്റ്റര്‍ കുട്ടികളെ അനുമോദിച്ചു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര് ശശി മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് കെ. പ്രകാശന്, വൈസ് പ്രസിഡന്റ് രാമകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
Subscribe to:
Comments (Atom)






















