Tuesday, September 30, 2014

സ്വദേശാഭിമാനി സ്മരണ.




സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ നൂറ്റിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി, പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണം നടത്തി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം ഒന്‍പതാം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പഠന വിഷയം കൂടി ആയതുകൊണ്ട് കുട്ടികള്‍ താത്പര്യത്തോടെ അനുസ്മരണ സമ്മേളനത്തിലും തുടര്‍ന്നുള്ള പരിപാടിയിലും പങ്കെടുത്തു.
എതിര്‍ദിശ പത്രാധിപര്‍ ശ്രീ പി. കെ സുരേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്വദേശാഭിമാനിയുടെ ജീവിതം നന്നേ പഠിപ്പിക്കുന്ന ധീരതയുടെ പാരമ്പര്യം അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ശ്രീ അജേഷ് കടന്നപ്പള്ളി സ്വാഗതം ആശംസിച്ചു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആധാരമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമ തുടര്‍ന്ന് പ്രദര്‍ശിപ്പിച്ചു.

Tuesday, September 23, 2014

ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം.




ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സീനിയര്‍ വിഭാഗത്തിലും സബ് ജൂനിയര്‍ വിഭാഗത്തിലും പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്യുകയും മികച്ച വിജയം നേടിയ കായിക പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.




 

സ്വരാഗ് ചികിത്സാ സഹായം





കാസര്‍ഗോഡ്‌ ജില്ലയില്‍ പിലിക്കോട് വില്ലേജില്‍ താമസിക്കുന്ന, കൊടക്കാട് ഗവ. വെല്‍ഫെയര്‍ യു. പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി സ്വരാഗിന് ഗുരുതരമായ രോഗം ബാധിച്ച് അടിയന്തിരമായും മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട അവസ്ഥയില്‍ ആണ്. സ്വരാഗിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സമാഹരിച്ച 22000 രൂപ സ്വരാഗ് ചികിത്സാ സഹായസമിതിയ്ക്ക് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ കൈമാറി. പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഒന്നപ്പൂക്കളം മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ സ്കൂള്‍ സംഘം സമ്മാന ത്തുകയായ 2000 രൂപ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. 14500 രൂപയോളം സമാഹരിച്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ശ്രമം പ്രത്യേകമായി അഭിനന്ദിക്കപ്പെട്ടു.

Thursday, September 18, 2014

ഒന്നാഘോഷം 2014

പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി നടന്നു. കുട്ടികള്‍ക്കായി വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തിയ ഓണസദ്യ നല്ല അനുഭവമായി. പൂക്കള മത്സരത്തില്‍എല്ലാക്ലാസുകളുംസജീവമായിപങ്കെടുത്തു.
















Wednesday, September 17, 2014

ഗ്രന്ഥാലയം വിദ്യാലയം പരിപാടി ഉത്ഘാടനം

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന എന്റെ ഗ്രന്ഥാലയം എന്റെ വിദ്യാലയം പരിപാടിയുടെ ഉത്ഘാടനം സപ്തംബര്‍ 5 സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ അംഗം ശ്രീ ശിവകുമാര്‍ പരിപാടി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി ശ്യാമള, ഹെഡ്മാസ്റ്റര്‍ കെ. രവി, പി. പ്രേമചന്ദ്രന്‍, അജേഷ് കടന്നപ്പള്ളി, അര്‍ച്ചന.പി.കെ എന്നിവര്‍ ചടങ്ങിനു ആശംസകള്‍ നേര്‍ന്നു. ഭാഗ്യലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കുന്ന വായനക്കുറിപ്പുകള്‍ക്ക് ലൈബ്രറി കൌണ്‍സില്‍ സമ്മാനങ്ങള്‍ നല്‍കും. ഓണാവധി വായനോല്‍സവം കൂടിയാക്കുന്നതിന് അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വെച്ച് പുസ്തകം വിതരണം ചെയ്തു.