![]() |
ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സി.കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കുന്നു. |
സ്കൂളിലും ഫിസിയോ തെറാപ്പി സെന്ററോ!! കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് ആശ്ചര്യം തോന്നാം. എന്നാല്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യ സംരംഭമായ സ്‌കൂളിലെ ഫിസിയോ തെറാപ്പി സെന്ററിനു പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പയ്യന്നൂരിലും പരിസരത്തുമുള്ള ശാരീരികമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെന്റര്‍ ആശ്വാസമാകും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നേരത്തെ തന്നെ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംവിധാനങ്ങളുടെ തുടര്‍ച്ചയായാണ് ഈ ഫിസിയോതൊറാപ്പിസെന്ററും. പരിശീലനം സിദ്ധിച്ച ഫിസിയോതെറാപ്പിസ്റ്റിനെ നിയമിച്ചതും തൊറാപ്പിക്കാവശ്യമായ ഉപകരണങ്ങള്‍ നല്കിയതും സംസ്ഥാന ഐ ഇ ഡി സെല്ലാണ്. ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ എം.എല്‍ .എ സി. കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സന്‍ എം. വനജ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ , കൌണ്‍സിലര്‍ മണിയറ ചന്ദ്രന്‍ , പ്രിന്‍സിപ്പാള്‍ പി. ശ്യാമള, പി.ടി.എ പ്രസിഡണ്ട് കെ. വി.ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വെച്ച് സംസ്ഥാന വായനാ മത്സരത്തില്‍ സമ്മാനം നേടിയ കെ.അര്‍ച്ചനയ്ക്കും സ്‌കൂള്‍തലമത്സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും എം.എല്‍ എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങിനു മുന്പായി സ്‌കൂളില്‍ ആദ്യമായെത്തിയ എം എല്‍ എ ക്ക് സ്‌കൂള്‍ പി ടി എ യും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി.
No comments:
Post a Comment