
മാധ്യമങ്ങള്‍ വെച്ച് പുലര്‍ത്തുന്ന പക്ഷപാതപരമായ സമീപനങ്ങളെ ഉദാഹരണ സഹിതം അദ്ദേഹം തുറന്നുകാട്ടി. യഥാര്‍ഥ മാധ്യമ ധര്‍മത്തിന്റെ അഭാവം കേരളത്തിലെ പൊതു ജീവിതത്തില്‍ വരുത്തുന്ന അപകടകരമായ പ്രവണതകളെ തിരിച്ചറിയാനും മാധ്യമങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താനും സെമിനാര്‍ സഹായകമായി. വിദ്യാര്‍ഥിനികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജിനേഷ് കുമാര്‍ മറുപടി നല്കി. സെമിനാര്‍ വിലയിരുത്തിയും അതിഥിക്ക് നന്ദി രേഖപ്പെടുത്തിയും അമ്പിളി സംസാരിച്ചു.