Wednesday, March 16, 2022

അഭിമാന നേട്ടത്തിന്റെ എട്ടു തിളക്കങ്ങൾ

 


പയ്യന്നൂർ: അഭിമാന വിജയത്തിന്റെ സുവർണ്ണ നേട്ടവുമായി പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടു പ്രതിഭകൾ . ഇക്കഴിഞ്ഞ USS പരീക്ഷയിൽ മികച്ച സ്കോർ നേടി അനവദ്യ , ഭവന്തി സി.സി ,നിഹാരിക. ഒ , ശിവശ്രീ ടി.ടി വി , സഞ്ജന .കെ, ജാൻവി ബാബുരാജ്,  ശ്രീഷ്മ പി.വി ,ശ്രീലക്ഷ്മി പി.വി  എന്നീ വിദ്യാർത്ഥിനികളാണ് യോഗ്യത കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തിയത്.

കോവിഡ് കാലത്ത് ഓൺ ലൈൻ വഴിയും അല്ലാത്തപ്പോർ ഓഫ്‌ലൈനായും സ്കൂളിൽ നിന്ന് നല്കിയ പരിശീലനത്തിനു പുറമേ സ്വന്തമായി നടത്തിയ കഠിന ശ്രമത്തിന്റെ ഫലപ്രാപ്തി കൂടിയാണ് ഈ മിന്നും വിജയത്തിന്നടിസ്ഥാനം. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടക്കും.

Saturday, March 12, 2022

 യാത്രയയപ്പും അനുമോദനവും നൽകി 










പയ്യന്നൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന കായികാധ്യാപകൻ എം സുന്ദരൻ മാസ്റ്റർക്ക് അധ്യാപക രക്ഷാകർതൃ സമിതിയുട ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി. എസ് എസ് എൽ സി / ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. സമ്മേളനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ വി ലളിത ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, പ്രിൻസിപ്പൽ കെ വേണുഗോപാലൻ, ഹെഡ് മിസ്ട്രസ് കെ എം രമാദേവി, മദർ പിടിഎ പ്രസിഡണ്ട് ഹസീന കബീർ, പി പ്രേമചന്ദ്രൻ, എം സുന്ദരൻ എന്നിവർ സംസാരിച്ചു. സുന്ദരൻ മാസ്റ്റർക്കുള്ള ഉപഹാരം നഗരസഭാ ചെയർപേഴ്സൺ കെ വി ലളിത സമ്മാനിച്ചു. അഞ്ചു വർഷക്കാലം തുടർച്ചയായി പിടിഎ പ്രസിഡണ്ട് ആയി സേവനമനുഷ്ഠിച്ച വികെ ബാബുരാജിനും മദർ പിടിഎ പ്രസിഡണ്ട് സ്ഥാനം വഹിച്ച ഹസീന കബീറിനും സ്കൂളിലെ കലാധ്യാപകൻ പ്രകാശൻ മാസ്റ്റർ വരച്ച പോർട്രെയിറ്റുകൾ മണിയറ ചന്ദ്രൻ സമ്മാനിച്ചു. 










പുതിയ പി ടി എ ഭാരവാഹികൾ: പ്രസിഡണ്ട് - കെ സതീശൻ, വൈസ് പ്രസിഡണ്ട് - അജിത ടി, മദർ പിടിഎ പ്രസിഡണ്ട് - ശ്രീജ വേണു, മദർ പി ടി എ വൈസ് പ്രസിഡണ്ട് - സൗമ്യ മനോജ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെരമാൻ  - എ വി ഹരിദാസ്. 

Friday, November 7, 2014








പയ്യന്നൂര്‍ ഗവ, ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ കായികമേള ഒക്ടോബര്‍ 13 ന് നടന്നു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പെര്‍സണ്‍ശ്രീമതി. കെ.വി,. ലളിത കായികമേള ഉത്ഘാടനം ചെയ്യുകയും കായികക താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് കെ. പ്രകാശന്‍ എന്നിവര്‍ കായികമേളയ്ക്ക് ആശംസകള്‍ നേര്‍ന്നു. വൈകുന്നേരം വരെ നീണ്ടുനിന്ന കായികമേളയില്‍ കുട്ടികള്‍ വാശിയോടെ മത്സര ഇനങ്ങളില്‍ പങ്കെടുത്തു.

Thursday, November 6, 2014

വായനാക്കുറിപ്പുകളുടെ അവതരണവും ലൈബ്രറി കാര്‍ഡിന്റെ വിതരണവും












തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന എന്റെ ഗ്രന്ഥാലയം എന്റെ വിദ്യാലയം പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ ഗവ, ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടപ്പിലാക്കുന്ന വയനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ തെരഞ്ഞെടുത്ത വായനാക്കുറിപ്പുകളുടെ അവതരണവും ലൈബ്രറി കാര്‍ഡിന്റെ വിതരണവും നടന്നു. വായന പുതിയ കാലഘട്ടത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ വൈക്കത്ത് നാരായണന്‍ മാസ്റ്റര്‍ കുട്ടികളോട് പറഞ്ഞു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ശിവകുമാര്‍, പയ്യന്നൂര്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് മോഹനന്‍, പി പ്രേമചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ വായനക്കുറിപ്പുകള്‍ അവതരിപ്പിച്ചു.

കുങ്ങ്ഫൂ പരിശീലനം സമാപിച്ചു




പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന  വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിവരുന്ന കുങ്ങ്ഫൂ പരിശീലനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ കുങ്ങ്ഫൂ പ്രദര്‍ശനം നടത്തി. ചടങ്ങില്‍ മുന്‍ നഗരസഭാ അധ്യക്ഷന്‍ ജി ഡി മാസ്റ്റര്‍ കുട്ടികളെ അനുമോദിച്ചു സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് കെ. പ്രകാശന്‍, വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

Sunday, October 12, 2014

ബഹിരാകാശ വാരാചരണം





ഐ എസ് ആര്‍ ഒ യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ച് സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. 10/10/2014 നു നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി മംഗള്‍യാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികള്‍ക്കായി ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞയായ ഡോ. അമ്പിളി. കെ. എം.ക്ലാസുകള്‍ നല്‍കി. കുട്ടികളുമായുള്ള സംവാദവും നടന്നു.

കുങ്ങ്ഫൂ പരിശീലനം ആരംഭിച്ചു







പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന നാല്‍പ്പത് വിദ്യാര്‍ത്ഥിനികള്‍ക്ക്  കേരളാ സര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുങ്ങ്ഫൂ പരിശീലനം ആരംഭിച്ചു. 07/10/2014 വൈകുന്നേരം നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ പരിശീലനപരിപാടിയുടെ ഉത്ഘാടനം 
നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍ പരിപാടിയുടെ വിശദീകരണം നടത്തി. ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 
പെണ്‍കുട്ടികളുടെ സ്വയംസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഇത്തരം ഒരു പരിശീലനം നല്‍കിവരുന്നത്.  ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി നാല്‍പ്പത് വിദ്യാര്‍ത്ഥിനികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലുമായാണ് പരിശീലനം നടക്കുക.

ഗാന്ധിജയന്തി സേവനവാരം.









ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൂളില്‍ സേവന വാരം സംഘടിപ്പിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ശുചിത്വ പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് ക്ലാസ് തിരിഞ്ഞ് സ്കൂള്‍ പരിസരത്തു നേരത്തെ നിശ്ചയിച്ച ഇടങ്ങള്‍ വൃത്തിയാക്കി. ജെ ആര്‍ സി കെട്ടുകളും സജീവമായി പങ്കെടുത്തു.

Tuesday, September 30, 2014

സ്വദേശാഭിമാനി സ്മരണ.




സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ നൂറ്റിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി, പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണം നടത്തി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം ഒന്‍പതാം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പഠന വിഷയം കൂടി ആയതുകൊണ്ട് കുട്ടികള്‍ താത്പര്യത്തോടെ അനുസ്മരണ സമ്മേളനത്തിലും തുടര്‍ന്നുള്ള പരിപാടിയിലും പങ്കെടുത്തു.
എതിര്‍ദിശ പത്രാധിപര്‍ ശ്രീ പി. കെ സുരേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്വദേശാഭിമാനിയുടെ ജീവിതം നന്നേ പഠിപ്പിക്കുന്ന ധീരതയുടെ പാരമ്പര്യം അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ശ്രീ അജേഷ് കടന്നപ്പള്ളി സ്വാഗതം ആശംസിച്ചു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആധാരമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമ തുടര്‍ന്ന് പ്രദര്‍ശിപ്പിച്ചു.

Tuesday, September 23, 2014

ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം.




ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സീനിയര്‍ വിഭാഗത്തിലും സബ് ജൂനിയര്‍ വിഭാഗത്തിലും പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്യുകയും മികച്ച വിജയം നേടിയ കായിക പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.