Sunday, October 12, 2014

ബഹിരാകാശ വാരാചരണം





ഐ എസ് ആര്‍ ഒ യുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ച് സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. 10/10/2014 നു നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി മംഗള്‍യാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികള്‍ക്കായി ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞയായ ഡോ. അമ്പിളി. കെ. എം.ക്ലാസുകള്‍ നല്‍കി. കുട്ടികളുമായുള്ള സംവാദവും നടന്നു.

കുങ്ങ്ഫൂ പരിശീലനം ആരംഭിച്ചു







പയ്യന്നൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന നാല്‍പ്പത് വിദ്യാര്‍ത്ഥിനികള്‍ക്ക്  കേരളാ സര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുങ്ങ്ഫൂ പരിശീലനം ആരംഭിച്ചു. 07/10/2014 വൈകുന്നേരം നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ പരിശീലനപരിപാടിയുടെ ഉത്ഘാടനം 
നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ശ്യാമള ടീച്ചര്‍ പരിപാടിയുടെ വിശദീകരണം നടത്തി. ഹെഡ്മാസ്റ്റര്‍ ശശി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 
പെണ്‍കുട്ടികളുടെ സ്വയംസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഇത്തരം ഒരു പരിശീലനം നല്‍കിവരുന്നത്.  ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി നാല്‍പ്പത് വിദ്യാര്‍ത്ഥിനികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലുമായാണ് പരിശീലനം നടക്കുക.

ഗാന്ധിജയന്തി സേവനവാരം.









ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൂളില്‍ സേവന വാരം സംഘടിപ്പിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ശുചിത്വ പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് ക്ലാസ് തിരിഞ്ഞ് സ്കൂള്‍ പരിസരത്തു നേരത്തെ നിശ്ചയിച്ച ഇടങ്ങള്‍ വൃത്തിയാക്കി. ജെ ആര്‍ സി കെട്ടുകളും സജീവമായി പങ്കെടുത്തു.