Friday, November 25, 2011

സൈബര്‍ കുറ്റകൃത്യങ്ങള്‍ ബോധവത്കരണക്ലാസ്


സൈബര്‍ കുറ്റകൃത്യങ്ങളും മൊബൈല്‍ഫോണ്‍ വഴിയുള്ള ചതികളും ഏറിവരുന്ന വര്‍ത്തമാനകാലത്ത് അവയെ സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്കരുതലുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുനായി പഠന ക്ലാസ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ ലയന്‍സ് ക്ലബ്ബുമായി സഹകരിച്ചു നടത്തിയ ബോധവത്കരണക്ലാസ് പയ്യന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ എ വി ദിനേശ് ഉത്ഘാടനം ചെയ്തു. ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍  എന്നിവ വഴി ഏറിവരുന്ന കുറ്റങ്ങള്‍ അവയുടെ അനന്തര ഫലങ്ങള്‍ എന്നിവ അദ്ദേഹം സ്വന്തം അനുഭവം മുന്‍ നിര്‍ത്തി അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് പല തരത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നതിനു സഹായകകരമായിരുന്നു. എല്‍ . ബി. എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയിലെ എഞ്ചിനീയര്‍ കെ. ദിനേശ്‌ കുമാര്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ ക്ലാസ്‌ നല്‍കി.
ഇന്റര്‍നെറ്റ് ഇന്ന് എങ്ങിനെ അറിവിന്റെ അനന്തമായ ആകാശമായി മാറി എന്നും അത് വിദ്യാഭ്യാസത്തിനു എങ്ങിനെ അനുഗുണമായി പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം ആമുഖമായി പറഞ്ഞു. എന്നാല്‍ അപക്വമായ, കരുതലില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം വരുത്തിവേക്കാവുന്ന അപകടങ്ങള്‍ അദ്ദേഹം സോദാഹരണം വിശദീകരിച്ചു. സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വിരിക്കുന്ന ചതിക്കുഴികള്‍ ഇന്റര്‍നെറ്റ് വഴിയുള്ള സാമ്പത്തിക കൊള്ളകള്‍ എന്നിവയെക്കുറിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദമാക്കി. മൊബൈല്‍ ഫോണുകള്‍ വ്യാപകമായ ഇക്കാലത്ത് അവ വ്യക്തികളുടെ സ്വകാര്യതകല്‍ക്കുമേല്‍ എങ്ങിനെ കടന്നുകയറുന്നു എന്നും അവയില്‍ അടങ്ങിയിട്ടുള്ള കുറ്റങ്ങളുടെ ആഴം എന്തെന്നും അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
ചടങ്ങില്‍ ലയണ്സ് ക്ലബ്ബ്‌ പ്രസിഡണ്ട്‌ ടി. ജാഫര്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട്‌ കെ.വി.പവിത്രന്‍ പ്രിന്‍സിപ്പാള്‍ പി. ശ്യാമള, വി. ബാലന്‍ , മദര്‍ പി ടി എ പ്രസിഡണ്ട്‌ എ.കെ. പദ്മജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ്‌ സെക്രട്ടറി ടി.പി. അശോകന്‍ സ്വാഗതവും നാഷിദ നാസര്‍ നന്ദിയും പറഞ്ഞു.

യുവ ശാസ്ത്രജ്ഞന് പയ്യന്നൂര്‍ ഗവ ഗേള്‍സ് സ്‌കൂളിന്റെ ആദരം




പയ്യന്നൂരില്‍ ജനിച്ചു ഭാരതത്തിന്റെ അഭിമാനമായ യുവ ശാസ്ത്രജ്ഞന്‍ ഡോ. കെ എം സുരേശന് പയ്യന്നൂര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്വീകരണം നല്‍കി. ശാസ്ത്രരംഗത്തെ അസാധാരണ പ്രതിഭകള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ രാമാനുജന്‍ ഫെല്ലോഷിപ്പും ക്ഷയരോഗത്തിനുള്ള ചെലവ് കുറഞ്ഞ മരുന്ന് കണ്ടെത്തിയതിന് അമേരിക്കയിലെ ഇന്നോസെന്റീവ് അവാര്‍ഡും ലഭിച്ച ഡോ.സുരേശന് സ്‌കൂളിന്റെ സ്‌നേഹോപഹാരം പയ്യന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍ സമ്മാനിച്ചു. നവംബര്‍ 16 ന് രാവിലെ നടന്ന ചടങ്ങില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ എം. വാസന്തി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.ശ്യാമള, കെ. രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് 'രസതന്ത്രത്തിന്റെ വിസ്മയ ലോകം' എന്ന വിഷയത്തെക്കുറിച്ച് ഡോ. കെ.എം.സുരേശന്‍ സോദാഹരണ ക്ലാസെടുത്തു. രസതന്ത്രത്തിന്റെ ചരിത്രം അത്ഭുതകരമായ കണ്ടെത്തലുകള്‍ തൊഴില്‍ സാധ്യതകള്‍ എന്നിവ അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. രസതന്ത്ര വിഭാഗം അധ്യാപകനായ ഡോ. സുരേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.




Friday, November 11, 2011

വിവരാവകാശനിയമം സെമിനാര്‍

വിവരാവകാശനിയമം സെമിനാര്‍ ശ്രീ . പി.കെ. രഘുനാഥ്  ഉത്ഘാടനം ചെയ്യുന്നു.

സ്കൂളിലെ ഹ്യുമാനിറ്റീസ് കൊമേര്‍സ്  വിദ്യാര്‍ത്ഥിനികള്‍ 11 .11 .11 നു നടത്തിയ  വിവരാവകാശനിയമത്തെക്കുറിച്ചുള്ള സെമിനാര്‍ ശ്രദ്ധേയമായി. പ്ലസ്‌ ടു കൊമേര്‍സ്  വിദ്യാര്‍ത്ഥിനി രേവതി. എം. ആയിരുന്നു മോഡറേറ്റര്‍ . വിവരാവകാശനിയമത്തെക്കുറിച്ച് ക്ലാസുകള്‍ നല്‍കി വരുന്ന ജില്ലാ റിസോര്‍സ് പേര്‍സനും ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ ശ്രീ . പി.കെ. രഘുനാഥ് സെമിനാറിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു. വിവരാവകാശ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ചും അതിന്റെ സമകാലികമായ പ്രയോജനപ്പെടുത്തലുകളെക്കുറിച്ചും ആമുഖമായി ചില കാര്യങ്ങള്‍ മാത്രം പറഞ്ഞ് അദ്ദേഹം സെമിനാര്‍ ഉത്ഘാടനം ചെയ്തു.
സെമിനാറില്‍ ആദ്യ പേപ്പര്‍ അവതരിപ്പിച്ച ആതിര വിവരാവകാശ നിയമം കടന്നു വരാനുണ്ടായ സാഹചര്യങ്ങളും അതിന്റെ നാള്വഴിയുമാണ് വിശദമാക്കിയത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കടമകളും കര്‍ത്തവ്യങ്ങളും എന്നാ രണ്ടാമത്തെ പേപ്പറില്‍ വിന്ദുജ വിനോദ് ഇത് സംബന്ധിച്ച ഒട്ടനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതി, വിവരങ്ങളുടെ ലഭ്യത തുടങ്ങിയവയും ഈ പേപ്പറില്‍ വിശദമാക്കപ്പെട്ടു. വിവിടതരം അപ്പീലുകള്‍ , അവ നല്‍കേണ്ട വിധം , ഒപ്പം വെക്കേണ്ടുന്ന രേഖകള്‍ എന്നിവ സംബന്ധിച്ച അടുത്ത പേപ്പര്‍ അവതരിപ്പിച്ചത് ശ്രീദേവി ആയിരുന്നു. നാലാമതായി സംസാരിച്ച കാവ്യ ബാലകൃഷ്ണന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളെക്കുറിച്ചാണ് സംസാരിച്ചത്. സംസ്ഥാന, കേന്ദ്ര  ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ നിയമനം, ചുമതലകള്‍ , അവരെ നീക്കം ചെയ്യുന്ന രീതി എന്നിവ ഈ പേപ്പറില്‍ വിശദമാക്കപ്പെട്ടു.
വിഷയാവതരണങ്ങള്‍ക്ക് ശേഷം പേപ്പര്‍ അവതരിപ്പിച്ചവര്‍ അതതു മേഖലകളെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിനികളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുള്ള സമയങ്ങളില്‍ റിസോര്‍സ് പേര്‍സണായ ഉത്ഘാടകന്‍ ഇടപെട്ടു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളുടെ പ്രദര്‍ശനവും സെമിനാറിനോട് അനുബന്ധമായി ഒരുക്കിയിരുന്നു. രേണുക കെ.പി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള നന്ദി പ്രകാശിപ്പിച്ചു.
പൊളിറ്റിക്സ് അദ്ധ്യാപകന്‍ മുരളി പള്ളത്തിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികള്‍ സെമിനാറിനായി ഒരുങ്ങിയത്. ഉത്ഘാടനസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.ശ്യാമള, ഹെഡ്‌മാസ്റ്റര്‍ പി.വി. ഭാസ്കരന്‍ മാസ്റ്റര്‍ , പി. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ , മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
 

അന്താരാഷ്‌ട്ര രസതന്ത്രവര്‍ഷം - രസതന്ത്ര സെമിനാര്‍

പോസ്റ്റര്‍

Wednesday, November 9, 2011

യോഗാ പരിശീലനം.


പുതിയ സാമൂഹിക സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന നാനാതരം സംഘര്‍ഷത്തില്‍ നിന്നും അവരെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളില്‍ യോഗാ പരിശീലനം ആരംഭിച്ചു. രണ്ടു ബാച്ചുകളിലായി അറുപതോളം കുട്ടികളെയാണ് ഇപ്പോള്‍ യോഗപരിശീലിപ്പിക്കുന്നത്. പയ്യന്നൂര്‍ പ്രദേശത്തെ പ്രശസ്ത യോഗപരിശീലകയായ കെ.ശ്രീലത ടീച്ചറാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയുടെ സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് യോഗ പരിശീലനം നല്‍കി വരുന്നത്.